
Affiliated to Rajiv Gandhi National Aviation University
Approved by AICTE · Recognized by Govt. of Kerala
Undergraduate Programs
BMS Aviation Services & Air CargoPost Graduate Programs
MBA – Aviation Logistics Managementഇടപ്പള്ളി, കൊച്ചി · അഡ്മിഷൻ 2027–28
യുആർബിഎക്സ് കോളേജ് ഓഫ് ഏവിയേഷൻ
കൊച്ചി ഇടപ്പള്ളിയിലുള്ള യുആർബിഎക്സ് കോളേജ് ഓഫ് ഏവിയേഷൻ, രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയുമായി (RGNAU) അഫിലിയേറ്റ് ചെയ്തതും AICTE അംഗീകാരമുള്ളതുമായ ഏവിയേഷൻ കോളേജാണ്.
കോഴ്സുകൾ
പ്ലസ് ടുവിന് ശേഷം BMS, ഡിഗ്രിക്ക് ശേഷം MBA എന്നിങ്ങനെ രണ്ട് ഡിഗ്രി കോഴ്സുകളാണ് ഉള്ളത്.
- BMS ഇൻ ഏവിയേഷൻ സർവീസസ് & എയർ കാർഗോ — 3 വർഷം. ആദ്യ രണ്ട് വർഷം ക്ലാസ്; മൂന്നാം വർഷം സ്റ്റൈപ്പൻഡോടെ വ്യവസായ മേഖലയിൽ അപ്രന്റിസ്ഷിപ്പ്. ആകെ ഫീസ് ₹4,51,000.
- MBA ഇൻ ഏവിയേഷൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ് — 2 വർഷം. ഏത് വിഷയത്തിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ആകെ ഫീസ് ₹5,55,000.
യോഗ്യത
BMS-ന് പ്ലസ് ടു, MBA-യ്ക്ക് ഏതെങ്കിലും ബിരുദം.
- BMS: അംഗീകൃത ബോർഡിൽ നിന്ന് 50% മാർക്കോടെ (SC/ST: 45%) പ്ലസ് ടു പാസായിരിക്കണം; 2027 ജൂലൈ 31-ന് പ്രായം 21 വയസ്സോ അതിൽ താഴെയോ.
- MBA: 50% മാർക്കോടെ (SC/ST/PwD: 45%) ഏത് വിഷയത്തിലും ബിരുദം. ഫലം 2027 ജൂലൈ 31-നകം വരുമെങ്കിൽ അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
പ്രവേശന പരീക്ഷ
URBX AEE 2027 പ്രവേശന പരീക്ഷയ്ക്ക് ₹500 അടച്ച് രജിസ്റ്റർ ചെയ്യുക; ഫലം 48 മണിക്കൂറിനുള്ളിൽ ലഭിക്കും.
- 2027 ജനുവരി 10 (ഞായർ) — കൊച്ചി
- 2027 ജനുവരി 24 (ഞായർ) — കൊച്ചി
- 2027 ഫെബ്രുവരി 7 (ഞായർ) — കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം
- 2027 ഏപ്രിൽ 4 (ഞായർ) — കൊച്ചി, പാലക്കാട്
ഏപ്രിൽ പകുതി മുതൽ 2027 ജൂൺ വരെ രണ്ടാഴ്ച കൂടുമ്പോൾ ഓൺലൈൻ പരീക്ഷകളുമുണ്ട്. പരീക്ഷാകേന്ദ്രം ഹാൾ ടിക്കറ്റിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾ (English).
മെറിറ്റ് സ്കോളർഷിപ്പ്
ഓരോ കോഴ്സിലും ആദ്യ 10 റാങ്കുകാർക്ക് സെമസ്റ്റർ ഫീസിൽ സ്കോളർഷിപ്പ് ലഭിക്കും.
- റാങ്ക് 1: 30%
- റാങ്ക് 2–5: 25%
- റാങ്ക് 6–10: 20%
സീറ്റ് ബ്ലോക്ക് ചെയ്തവരെ മാത്രമേ റാങ്ക് ചെയ്യുകയുള്ളൂ. അന്തിമ റാങ്ക് ലിസ്റ്റ് 2027 ജൂൺ 15-ന് പ്രസിദ്ധീകരിക്കും.
സീറ്റ് ബ്ലോക്കിംഗ്
ഫലം വന്ന് 15 ദിവസത്തിനുള്ളിൽ ₹10,000 അടച്ച് സീറ്റ് ബ്ലോക്ക് ചെയ്യാം; ഈ തുക അഡ്മിഷൻ ഫീസിൽ കുറയ്ക്കും.
AICTE കട്ട്-ഓഫ് തീയതിക്ക് മുമ്പ് പിന്മാറിയാൽ ₹9,000 ഏഴ് ദിവസത്തിനുള്ളിൽ തിരികെ നൽകും.
ക്യാമ്പസ് സന്ദർശനം
മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ക്യാമ്പസ് നേരിൽ വന്നു കാണാം. വരുന്നതിന് മുമ്പ് വിളിച്ച് സമയം ഉറപ്പാക്കുക.
വിലാസം: URBX College of Aviation, Pipeline Junction, Thrikkakara–Pukkattupady Road, Edappally, Kochi, Kerala 682021
ബന്ധപ്പെടുക
ഫോൺ / വാട്ട്‌സ്ആപ്പ്: +91 95391 95888
ഇമെയിൽ: info@urbxgroup.com
താഴെയുള്ള ഫോമിൽ പേരും ഫോൺ നമ്പറും നൽകിയാൽ ഞങ്ങൾ തിരികെ വിളിക്കാം.
സംശയങ്ങൾ
യുആർബിഎക്സ് കോളേജ് ഓഫ് ഏവിയേഷൻ എവിടെയാണ്?
കൊച്ചി ഇടപ്പള്ളിയിൽ: URBX College of Aviation, Pipeline Junction, Thrikkakara–Pukkattupady Road, Edappally, Kochi, Kerala 682021.
ഡിഗ്രി ഏത് യൂണിവേഴ്സിറ്റിയുടേതാണ്?
പാർലമെന്റ് നിയമപ്രകാരം സ്ഥാപിതമായ കേന്ദ്ര സർവകലാശാലയായ രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി (RGNAU) ആണ് ഡിഗ്രി നൽകുന്നത്. കോളേജിന് AICTE അംഗീകാരവും കേരള സർക്കാരിന്റെ അംഗീകാരവുമുണ്ട്.
ഹോസ്റ്റൽ സൗകര്യമുണ്ടോ?
ഉണ്ട്, ആവശ്യമുള്ളവർക്ക് മാത്രം. ഹോസ്റ്റലും മെസ്സും ചേർത്ത് ഒരു സെമസ്റ്ററിന് ₹45,000.
രജിസ്ട്രേഷൻ ഫീസ് എത്രയാണ്?
₹500. ഇത് പ്രവേശന പരീക്ഷയ്ക്കുള്ളതാണ്. ഈ തുക തിരികെ ലഭിക്കില്ല, കോഴ്സ് ഫീസിൽ കുറയ്ക്കുകയുമില്ല.
Entrance Exam 2027
First exam: Sunday 10 January 2027, Kochi. All dates
നിങ്ങളെ ഞങ്ങൾ തിരികെ വിളിക്കാം
Leave your number and we will call you back. Or call us now on +91 95391 95888.
